പാലക്കാട്: വീടിനു മുന്നില്‍ നി൪ത്തിയിട്ട കാറിന് തീയിട്ടു. പാലക്കാട് തൃത്താല ആനക്കര സ്വദേശി ഗിരീഷിൻറെ കാറാണ് കത്തി നശിച്ചത്.
സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് തൃത്താല പൊലീസ്.അധ്യാപകനാണ് ഗിരീഷ് വീട്ടിലേക്ക് കാറെത്താത്തതിനാല്‍ ബന്ധുവായ കണ്ണംകുഴിയില്‍ ദിനേഷ് കുമാറിൻറെ വീട്ടിലായിരുന്നു കാ൪ നി൪ത്തിയിട്ടിരുന്നത്.
ഇന്നലെ രാത്രി 11.15 ഓടെയാണ് ദിനേഷ് കുമാറും വീട്ടുകാരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കി. വീടിന് മുന്നില്‍ നി൪ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൻറെ മുൻഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപ്പോഴേക്കും കാറിൻറെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാ൪ നി൪ത്തിയിട്ട വീടിന് മുന്നില്‍ പ്രദേശവാസിയായ ജിതേഷും നാട്ടുകാരും തമ്മില്‍ വാക്കുത൪ക്കമുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ ജിതേഷ് റോഡരികില്‍ നി൪ത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടു. ഇത് ഇതിൻറെ തുടര്‍ച്ചയായാണ് കാറിന് തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.