ബംഗലൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിന് എക്സ്പ്രസ്, നീലപൊന്മാന്, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയവയാണ് ശകുന്തള അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.പിന്നണി നര്‍ത്തകിയായിട്ടാണ് ശകുന്തള സിനിമയിലെത്തുന്നത്. 1970 ൽ റിലീസ് ചെയ്ത സിഐഡി ശങ്കർ ആണ് ആദ്യ ശ്രദ്ധേയ സിനിമ. 1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019 വരെ തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.