പാലക്കാട്: കഞ്ചിക്കോട് വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. 23കാരിയെ ആക്രമിച്ചതായി കരുതുന്ന കൊട്ടില്‍പ്പാറ സ്വദേശി സൈമണിനായി അന്വേഷണം തുടങ്ങി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.വീടിനോട് ചേര്‍ന്ന പച്ചക്കറിതോട്ടത്തില്‍ നിന്നും യുവതിയും അമ്മയും പുല്ലരിയുകയായിരുന്നു. ഇതിനിടെ ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കംപാര്‍ത്തിരുന്ന പ്രതി പെണ്‍കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചത്.
ഇത് തടയുന്നതിനിടെ യുവതിയുടെ കൈയിലെ അരിവാള്‍ പിടിച്ചു വാങ്ങി തലയില്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
തലയുടെ വലത് ഭാഗത്ത് മൂന്നിടങ്ങളില്‍ വെട്ടേറ്റു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂ൪ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതി നേരത്തെയും സ്ത്രീ അതിക്രമ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും കസബ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.