എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : 36 വർഷമായി ഷിക്കാഗോയിൽ താമസിക്കുന്ന മലയാളി യാത്രക്കാരൻ വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണു മരിച്ചു.  

യുഎസ് പൗരനായ പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ (63) ആണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ജിമ്മി സാധനങ്ങൾ വാങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകാട്ടിൽ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: റാണി കടവിൽ (കടുത്തുരുത്തി). മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി. 

നാട്ടിലുള്ള അമ്മയെ സന്ദർശിക്കാനാണ് ജിമ്മി എത്തിയത്. വർഷങ്ങളായി ഷിക്കാഗോ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറപ്പി സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മലയാളികളെ കരയിപ്പിച്ച് ഡോ. വന്ദന ദാസ് കടന്നുപോയിട്ട് ഒരാണ്ട്..

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !