മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പ്; ദോഷകരമായ പ്രത്യാഘാതമാണ് എന്‍.ആര്‍.ഐ. ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് ; സുപ്രീം കോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു. ദോഷകരമായ പ്രത്യാഘാതമാണ് എന്‍.ആര്‍.ഐ. ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവരേക്കാള്‍ മൂന്ന് ഇരട്ടി മാര്‍ക്ക് ഉള്ളവര്‍ക്ക് പോലും പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് എന്‍.ആര്‍.ഐ. ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നല്‍കാം എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. 

ഈ വിജ്ഞാപനമാണ് പഞ്ചാബ് ഹരിയാണ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നടപടി പൂര്‍ണ്ണമായും ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എന്‍.ആര്‍.ഐ. ക്വാട്ട സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം എന്ന് സുപ്രീം കോടതി അഭിപ്രായപെട്ടു. 

ഇക്കാര്യത്തില്‍ നിയമം വിശദീകരിച്ച് കൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !