മകളെ കുത്തിക്കൊന്നു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; 10 വയസ്സുകാരിയുടെ അമ്മ ഇന്ത്യക്കാരി; ഒക്ടോബര്‍ 25ന് വിധി

വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തിയത് സ്വന്തം അമ്മ. 10 വയസ്സുകാരി ഷേയ് കാംഗാണു കൊല്ലപ്പെട്ടത്. 

മാര്‍ച്ച് 4ന് ഉച്ചയോടെയാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റൗളി റെഗിസിലെ വീട്ടില്‍ ഷേയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ നെഞ്ചിന് കുത്തേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ പേര് ജസ്‌കീറത് കൗര്‍. വയസ്സ് 33. 

ഉത്തരവാദിത്വമില്ലാതെ നരഹത്യ നടത്തിയ കുറ്റമാണ് കൗര്‍ സമ്മതിച്ചത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് തള്ളി. നരഹത്യാ കേസിലെ കുറ്റസമ്മതം ക്രൗണ്‍ അംഗീകരിക്കുന്നതായി പ്രോസിക്യൂഷന്‍ കൗണ്‍സെല്‍ സാലി ഹോവ്സ് കെസി വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

കേസിലെ വസ്തുതകളില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രതിഭാഗം വക്കീലും വ്യക്തമാക്കി. പ്രതിയെ വീഡിയോ ലിങ്ക് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.  ബ്ലാക്ക് കണ്‍ട്രി കൊറോണര്‍ കോടതിയിലായിരുന്നു ഇന്‍ക്വസ്റ്റ്.

ഒക്ടോബര്‍ 25ന് കൗറിന്റെ ശിക്ഷ വിധിക്കുമെന്ന് ജഡ്ജ് പ്രഖ്യാപിച്ചു. റൗളി റെഗിസിലെ ബ്രിക്ക്ഹൗസ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഷേയ് കാംഗ്. സെപ്റ്റംബര്‍ 5ന് കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് സ്‌കൂള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !