മലപ്പുറം: വിവാഹത്തിന് ഏതാനും ദിവസം മുമ്പ് മലപ്പുറം പള്ളിപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്ത് ഊട്ടിയിലെ കുനൂരിലെന്ന് സൂചന.
വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു.വിഷ്ണുജിത്തിനെ കാണാതായി ഇത്രയും നാളുകള്‍ക്കിടെ ആദ്യമായിട്ടാണ് ഫോണ്‍ ഓണ്‍ ആകുന്നത്. ഊട്ടി കുനൂരിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഫോണ്‍ എടുത്തത് വിഷ്ണുജിത്ത് തന്നെയാണെന്നാണ് സഹോദരി അഭിപ്രായപ്പെടുന്നത്. ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.