ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയില്‍ റീല്‍ ചെയ്യാന്‍ പോയ 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. യുവതി ആണ് സുഹൃത്തിനൊപ്പം റീലെടുക്കുന്നതിന് പോയപ്പോഴാണ് സംഭവം.
,മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി ആണ് സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്. നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഗ്രാമപ്രദേശത്താണ് റീല്‍ ഷൂട്ട് ചെയ്യാന്‍ ഇരുവരും പോയതെന്ന് മല്‍ഹര്‍ഗഞ്ച് പൊലീസ് വ്യക്തമാക്കി.യുവതിയുടെ ആണ് സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും. ഇരുവരും ആണ് സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറയുന്നു.
കൂടുതല്‍ നന്നായി റീല്‍ ചെയ്യുന്ന സ്ഥലം കാണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ഒരു വീട്ടിലേയ്ക്ക് ഇരുവരേയും കൊണ്ടുപോകുകയായിരുന്നു.
കേസില്‍ വിശദമായ അന്വേഷണം തുടങ്ങി. സംഭവശേഷം സ്ഥലത്തു നിന്നും ഓടിപ്പോയ പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.