കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു വിമർശനം.
അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നാണ് വിനായകൻ കുറിക്കുന്നത്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും നടൻ പറഞ്ഞു.വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
യുവതി യുവാക്കളെ "ഇദ്ദേഹത്തെ നമ്പരുത് ". ശ്രീമാൻ P V അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു. പിന്നെയല്ലേ പുത്തൻവീട്.....
Mr. P V അൻവർ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ യുവതി യുവാക്കളെ,ഇദ്ദേഹത്തെ നമ്പരുത്" നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.