വൈക്കം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തെ ചതുപ്പിലേക്കു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ ദാരുണമായി മരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര ഉള്ളാടശേരില് യു.വി.ജിബുമോന്‍ (47) ആണു മരിച്ചത്.
ജിബുവിനൊപ്പം ഉണ്ടായിരുന്ന ഭാര്യ സുരമ്യയ്ക്കു (41) സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെച്ചൂര്‍ - ഇടയാഴം റോഡില്‍ കൊടുതുരുത്ത് ഉഴത്തില്‍ ഭാഗത്താണ് അപകടം. ജിബുവിന്റെ പ്രമേഹ, ഹൃദ്രോഗ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം. ഓട്ടോ നിയന്ത്രണംവിട്ട് പൂവത്തിക്കരി പാടശേഖരത്തിന്റെ കൃഷി ചെയ്യാത്ത ചതുപ്പിലേക്കു മറിയുകയായിരുന്നു.
സമീപത്തെ ചാലിലേക്കു തെറിച്ചുവീണ ജിബുവിന്റെ തല ചെളിയില്‍ താഴ്ന്നുപോയിരുന്നു. നാട്ടുകാര്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബുമോനെ രക്ഷിക്കാനായില്ല. മക്കള്‍: അഭിജിത്ത്, അഭിറാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.