നേതൃത്വത്തെക്കുറിച്ച് ചന്ദ്രശേഖരൻ അന്ന് പറഞ്ഞത് അൻവറിലൂടെ ആവർത്തിക്കുന്നു: ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല; കെ.കെ. രമ,

വടകര: പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും ഇനി മാറുമെന്ന് കെ.കെ രമ എം.എല്‍.എ. പാർട്ടി ഒന്നടങ്കം അൻവറിനെതിരെ തിരിയും.അൻവർ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും.

പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മില്‍ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്. അത് പാർട്ടിയുടെയു ഭരണത്തിന്‍റെയും ദുഷിച്ചുനാറലാണെന്നും കെ.കെ രമ വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ വഴിപിഴച്ച നയങ്ങള്‍ക്കെതിരെ, നേതൃത്വത്തിന്‍റെ തെറ്റായ നിലുപാടുകള്‍ക്കെതിരെ സംസാരിച്ചതിനാണ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയത്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ആസൂത്രണമാണത്. അതേ പിണറായിക്കെതിരെ സ്വന്തം എം.എല്‍.എ തന്നെ ഗുരുതര ആരോപണം ഉന്നയിക്കുകയാണ്.

കള്ളനെന്നും മുഖ്യമന്ത്രി പദത്തിന് യോജിച്ച ആളല്ലെന്നും അൻവർ പറയുന്നു. ഇതിലപ്പുറം പിണറായിയുടെ മുഖത്ത് നോക്കി പറയാൻ വേറൊരാള്‍ക്കും ധൈര്യമില്ല. സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ അൻവറിനുണ്ടാകും. 

സി.പി.എമ്മിലും ഭരണത്തിലും നടക്കുന്ന വലിയ തോതിലുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് അൻവറിലൂടെ പൊട്ടിയൊഴുകിയത്. ഈ സമൂഹത്തില്‍ ചർച്ച ചെയ്ത വിഷയങ്ങളാണ് അൻവർ പറഞ്ഞത്.

സി.പി.എം നേതൃത്വം കച്ചവട കേന്ദ്രമായും മാഫിയയായും മാറുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച്‌ പോയിരിക്കുന്നു. അത് കമ്യൂണിസ്റ്റ് പാർട്ടിയല്ലെന്ന് 13 വർഷം മുമ്പ് ചന്ദ്രശേഖരൻ പറഞ്ഞതാണ്. ചന്ദ്രശേഖരൻ പറഞ്ഞത് അൻവറിലൂടെ ആവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഗൗരവമുള്ള വിഷയമാണിത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന് പറഞ്ഞാല്‍ പാർട്ടിയാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. പാർട്ടിക്കെതിരെയാണ് വളരെ കൃത്യമായി അൻവർ വിരല്‍ ചൂണ്ടുന്നതെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഗോതമ്പു പാടത്തെ താമര പൂക്കൾ കണക്കും കളികളും | Lotus flowers in the wheat field !!

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !