കാസർകോഡ്- കോട്ടയം മിന്നല്‍ ബസ്: കെഎസ്‌ആർടിസിയുടെ ജനപ്രിയ സർവീസുകളിലൊന്നാണ് മിന്നല്‍ ബസുകള്‍. മറ്റേത് ബസുകളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍, ഏറ്റവും വേഗതയില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും എന്നതാണ് മിന്നല്‍ ബസുകളുടെ പ്രത്യേകത.
അത് മാത്രമല്ല, ടിക്കറ്റ് നിരക്കില്‍ മറ്റു സർവീസുകളില്‍ നിന്നും വ്യത്യാസമില്ല എന്നതും യാത്രക്കാരെ മിന്നല്‍ സർവീസുകള്‍ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ന് കാസർകോഡ്- കോട്ടയം - കാസർകോഡ് റൂട്ടില്‍ സർവീസ് നടത്തുന്ന മിന്നല്‍ ബസ് ആണ് നേറ്റീവ് പ്ലാനറ്റ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.കണ്ണൂർ- തിരുവനന്തപുരം മിന്നല്‍ ബസ്; ഉറങ്ങിയെണീക്കുമ്പോള്‍ തലസ്ഥാനം, ജനശതാബ്ദിയുടെ ഒപ്പമെത്തും... ആറ് സ്റ്റോപ്പ് മാത്രം
ഈ റൂട്ടിലെ മറ്റു സർവീസുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും സമയ ലാഭമാണ് കാസർകോഡ്- കോട്ടയം
മിന്നല്‍ ബസ് ഉറപ്പു നല്കുന്നത്. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പില്‍ മാത്രം നിർത്തിയും മറ്റു ഡിപ്പോകളില്‍ കയറാതെയും ഉള്ള സുഖയാത്രയാണ് മിന്നല്‍ ബസ് നല്കുന്നത്. ഇനി നിങ്ങളുടെ കോട്ടയം, കാസർകോഡ് യാത്രകളില്‍ എന്തുകൊണ്ട് മിന്നല്‍ സർവീസ് തിരഞ്ഞെടുക്കണമെന്ന് നോക്കാം.
കാസർകോഡ്- കോട്ടയം കെഎസ്‌ആർടിസി മിന്നല്‍ ബസ്
കാസർകോഡ്- കോട്ടയം ബസ് യാത്ര ഏറ്റവും എളുപ്പത്തില്‍ പൂർത്തിയാക്കുവാൻ പറ്റിയ ബസ് സര്‍വീസാണ്
കാസർകോഡ്- കോട്ടയം കെഎസ്‌ആർടിസി മിന്നല്‍ ബസ്. എല്ലാ ദിവസവും രാത്രി 9.00 മണിക്ക് കാസർകോഡ് കെഎസ്‌ആർടിസി സ്റ്റാന്‍ഡില്‍ നിന്നും എടുക്കുന്ന ബസ് 8 മണിക്കൂര്‍ 20 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 05:20 ന് കോട്ടയത്ത് എത്തും. കാസർകോഡ് നിന്ന് പുറപ്പെട്ടാൻ ആറാമത്തെ സ്റ്റോപ്പാണ് കോട്ടയം. 591 രൂപയാണ് ടിക്കറ്റ് നിരക്ക്.
കാസർകോഡ് - 21:00 PM
പയ്യന്നൂർ - 22:05 PM
കണ്ണൂർ - 23:00 PM
കോഴിക്കോട് - 00:35 PM
തൃശൂർ -03:00 AM
മൂവാറ്റുപുഴ -04:20 AM
കോട്ടയം - 05:20 AM
കോട്ടയം- കാസർകോഡ് കെഎസ്‌ആർടിസി മിന്നല്‍ ബസ്
കോട്ടയം കെഎസ്‌ആർടിസി സ്റ്റാൻഡില്‍ നിന്നും രാത്രി 9.30 ന് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 05:55 ന് കാസർകോഡ് എത്തും. 8 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം.
കോട്ടയം - 21:30 PM
മൂവാറ്റുപുഴ - 22:30 PM
തൃശൂർ - 00:00 AM
കോഴിക്കോട് - 02:20 AM
കണ്ണൂർ - 04:10 AM
പയ്യന്നൂർ - 04:50 AM
കാസർകോഡ് - 05:55 AM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.