പിഴക് : വൈസ്മെൻ ഇന്റർനാഷനൽ പിഴക് ചാപ്റ്റർ സംഘടിപ്പിച്ച വാക്കത്തോൺ 2024 മത്സരം നാടിന് പുതിയ അനുഭവമായി.
മാണി സി. കാപ്പൻ എം.എൽ.എ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസ് മലയിൽ അധ്യക്ഷത വഹിച്ചു. ക്ലബ് പദ്ധതിയായ സൗജന്യ ഡയാലിസ് കിറ്റ് വിതരണത്തിനുള്ള തുക സമാഹരണമായിരുന്നു ലക്ഷ്യം. പിഴകിൽ ആരംഭിച്ച് രാമപുരം ടൗൺ റൗണ്ടാന ചുറ്റി പിഴകിൽ മത്സരം സമാപിച്ചു. ഒൻപതു കിലോമീറ്റർ ദൂരം കൂട്ട നടത്ത മത്സരത്തിൽ ആൺ-പെൺ വേർതിരിവില്ലാതെ പ്രായഭേദമന്യേ എഴുതോളം പേർ പങ്കെടുത്തു. വിജയികൾക്ക്യഥാക്രമം 10,001, 7,001. 5,001 രൂപ കാഷ് അവാർഡും ട്രോഫി , മെഡൽ എന്നിവ സമ്മാനിച്ചു. പ്രസിഡന്റ് ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ രാമപുരം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കുമാർ സമ്മാനദാനം നിർവഹിച്ചു.ഡിസ്ട്രിക് ഗവർണർ ഡോ.സണ്ണി വി. സക്കറിയാസ്, മുൻ ഗവർണർ കെ.എം. ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി , പ്രോജക്ട് കോ-ഓർഡിനേറ്റർ റോക്കി തോമസ്, സെക്രട്ടറി റോയി സെബാസ്റ്റ്യൻ, തോമസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സരത്തിൽ സാന്ദ്ര സുരേന്ദ്രൻ ഒന്നാംസ്ഥാനവും അനന്ദു അനിൽ രണ്ടാം സ്ഥാനവും പോൾ തച്ചാംപുറം മൂന്നാം സ്ഥാനവും നേടി.നാടിന് പുതിയ അനുഭവം: ശ്രദ്ധേയമായി,കൂട്ട നടത്ത മത്സരം,. സൗജന്യ ഡയാലിസ് കിറ്റ് വിതരണത്തിനുള്ള തുക സമാഹരണം ലക്ഷ്യം,,
0
ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.