വേലത്തുശ്ശേരി: "അയൽപക്കം" വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ചു ജോഷി അത്യാലിൽ, ദിയ മരിയ ബിജു നെടുങ്ങനാൽ, ഹണി ഗ്രേസ് ബെന്നി മുണ്ടപ്ലാക്കൽ,അയോൺ സെബാസ്റ്റ്യൻ ഒട്ടലാങ്കൽ, അലീന തങ്കച്ചൻ കുന്നക്കാട്ട് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കൊച്ചുറാണി മാത്യു മുതുകാട്ടിൽ എന്നീ കുട്ടികളെയാണ് അഭിനന്ദിച്ചത്.
അതോടൊപ്പം എം. ജി യൂണിവേഴ്സിറ്റി എം. എസ്. സി ബയോടെക്നോളജി പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കിയ അമിതാ ജോയ് നീലിയറ, വിവിധ സംസ്ഥാന ജില്ലാ പ്രസംഗ മൽസരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമലു സോബി പുല്ലാട്ട് എന്നിവരെയും അനുമോദിച്ചു.
കുട്ടികളുടെ വീട്ടിലെത്തി മൊമെന്റോയും ക്യാഷ് അവാർഡും നൽകി. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ, റിജോ കാഞ്ഞമല, സാജൻ പെരുന്നിലത്ത്, ബോബിൻ കുളത്തിനാൽ, പ്രിൻസ് പുത്തൻപുരയ്ക്കൽ, രാജീവ് നെല്ലിക്കുന്നേൽ,സനോജ് പുതുവീട്ടിൽ, സുഭാഷ് പെരുന്നിലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
തീക്കോയി പഞ്ചായത്തിലെ മാവടി,തുമ്പശ്ശേരി,വേലത്തുശ്ശേരി, എവറസ്റ് വളവ് പ്രദേശങ്ങളിലെ മുന്നൂറോളം പേർ അംഗങ്ങളായ അയല്പക്കം വാട്സാപ്പ് ഗ്രൂപ്പ് സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.