മാധവൻപടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻപടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവൻപടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.
വീടുകളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മോഷ്ടാവ് നശിപ്പിച്ചിട്ടുമുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിലൊന്നില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ്, ഉയരമുള്ള 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവർച്ചാശ്രമം നടത്തിയിരിക്കുന്നത്.പ്രദേശവാസികളായ സരിൻ, ലില്ലിക്കുട്ടി, പി.ടി മാത്യു, മോൻസി, വർഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒരു വീട്ടില്‍ ജനല്‍കമ്പി വളച്ച് അകത്തുകയറാൻ ശ്രമം നടത്തിയിട്ടുണ്ട്.
മറ്റൊരു വീട്ടില്‍, മോഷ്ടാവ് കയറിയത് മനസിലാക്കിയതോടെ പോലീസിനെയും വിജയപുരം പഞ്ചായത്ത് വാർഡ് മെമ്പറെയും അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സമീപ വീടുകളിലും മോഷണശ്രമം നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ പിറ്റേന്ന് മാത്രമാണ് കൂടുതല്‍ വീടുകളില്‍ കയറിയതായി വ്യക്തമായത്.
ഒരുമാസം മുമ്പ് മില്‍മ ഡയറിക്ക് സമീപമുള്ള രണ്ട് വീടുകളില്‍ സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു. മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.