കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി.
ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് കോടതി ജാമ്യം നല്കി.ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകല്‍ അനുപമ എന്നിവരാണ് പ്രതികള്‍.
ഇതില്‍ അനുപമയ്ക്കും അനിതകുമാരിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീയെന്ന നിലയിലാണ് അനിതകുമാരിക്ക് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്.
ഒരു മാധ്യമത്തിന് ഓയൂരിലെ കുട്ടിയുടെ പിതാവ് നല്കിയ അഭിമുഖത്തില്‍, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപ്രതികളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരന് വാഹനത്തില്‍ നാലുപേരുണ്ടായിരുന്നെന്ന സംശയം പറഞ്ഞിരുന്നെന്നും, എന്നാല്‍ പൊലീസ് അത് അന്വേഷിച്ചില്ലെന്നുമാണ് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയം ദുരീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ തുടരന്വേഷണ അപേക്ഷ നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.