കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.
പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നല്‍കിയില്‍ വൻ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. സർക്കാരുമായി ബന്ധപ്പെട്ട കമ്പിനികള്‍ക്കാണ് ചട്ടങ്ങള്‍ പോലും ലംഘിച്ച് ടെൻഡർ നല്‍കിയതെന്നും ആരോപിച്ചിരുന്നു.അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ആധാരമാകുന്ന തെളിവുകൾ സംശയലേശമന്വേ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.
കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം.
അത് പിന്നെ ആദ്യഘട്ടത്തില്‍ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തില്‍ 100 പേർ എന്ന കണക്കില്‍ 140 നിയോജക മണ്ഡലങ്ങളില്‍ അത് കൊടുത്ത് തീര്‍ക്കാൻ പോലും പത്ത് മാസത്തിനിടയില്‍ കെ ഫോണിന് കഴിഞ്ഞിട്ടില്ല.
കരാറെടുത്ത കേരളാ വിഷന്‍റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.