അവധിക്ക് നാട്ടിലെത്തി: ബൈക്ക് സര്‍വീസിന് നല്‍കി നടന്നുവരുമ്പോള്‍ കാറിടിച്ച്‌ സൈനികന് ദാരുണാന്ത്യം,

ഹരിപ്പാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു. മുട്ടം വലിയകുഴി മാധവം വീട്ടില്‍ ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്വല്‍ (29) ആണ് മരിച്ചത്.

ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 9ന് ആയിരുന്നു അപകടം. ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമില്‍ വാഹനം സർവീസിന് നല്‍കി നടന്നു വരുമ്പോള്‍ കാറിടിക്കുകയായിരുന്നു.

 ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു. 

ജോലിസ്ഥലമായ അസാമില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വല്‍ അവധിക്ക് നാട്ടിെലെത്തിയത്. മാതാവ് പരേതയായ ശ്രീകുമാരി. ഭാര്യ: ശരണ്യ. മകള്‍: തീർത്ഥ കൃഷ്ണ (3).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !