കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം.
കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്. സെപ്റ്റംബര്‍ 15 നാണ് സ്കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് കാര്‍ കയറി മരിക്കുന്നത്.സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അജ്മല്‍ ആണ് കേസില്‍ ഒന്നാം പ്രതി. അജ്മലിന്റെ സുഹൃത്തായിരുന്ന ശ്രീക്കുട്ടി കുഞ്ഞുമോളുടെ ദേഹത്തു കൂടി കാര്‍ കയറ്റിയിറക്കാന്‍ പ്രേരണ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്.
ശ്രീക്കുട്ടിക്ക് ജാമ്യം നല്കിയാല് തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ കാര്‍ കുഞ്ഞുമോളുടെ ദേഹത്തു കൂടി കയറ്റിയിറക്കാന്‍ ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു. നിലവില്‍ ശ്രീക്കുട്ടി അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.