കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് ബംഗളൂരു കോടതി ഒരാഴ്ചത്തേക്ക് പരോള്‍ അനുവദിച്ചു.
നസീറിന്റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുള്‍ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളില്‍ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോള്‍ കോടതി അനുവദിച്ചത്.മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിംഗും ശക്തമാക്കി.
കാഷ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്ബര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയില്‍ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളില്‍ നസീർ പ്രതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.