രണ്ട് തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നാടക രചയിതാവ് കട്ടപ്പന കുമ്പുക്കൽ കെ.സി ജോർജി (51)ൻ്റെ വേർപാട് കലാകേരളത്തിന് തീരാനഷ്ടമായി.
രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ ബീന മക്കൾ: ജെറോം, ജെറിറ്റ്. സംസ്കാര ശുശ്രുഷകൾ, 25 സെപ്റ്റംബർ 4.00 ന് വള്ളക്കടവ് സെന്റ് ആന്റാണീസ് ദേവാലയ സെമിത്തേരിയിൽ.
കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം വാങ്ങാതെയാണ് കെ.സി ജോർജ് യാത്രയാകുന്നത്. കായംകുളം ദേവാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിച്ച ചന്ദ്രിക വസന്തത്തിനായിരുന്നു അവാർഡ് കിട്ടിയത്.
2009 ൽ കോഴിക്കോട് സാഗരക്ക് വേണ്ടി എഴുതിയ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച രചനയ്ക്കുളള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ലഭിച്ചിരുന്നു.അമ്പതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിൻ്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് കെ.സി ജോർജ് കരസ്ഥമാക്കിയിരുന്നു. അന്തരിച്ച നാടകനടൻ എം.സി കട്ടപ്പനയാണ് നാടകത്തിൻ്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.