മൂവാറ്റുപുഴ: പിറവം - മൂവാറ്റുപുഴ റോഡില്‍ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
നാല് വിദ്യാർത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചിന് മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കാർ ഓടിച്ചിരുന്ന തൃശൂർ പൊറത്തിശ്ശേരി ചെല്ലിക്കര സിദ്ധാർത്ഥ് (19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവിൻ (19), മലപ്പുറം ഇല്ലിക്കല്‍ അസ്‌റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ, ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ.
പിറവം അരീക്കല്‍ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാർ ഇതേ ദിശയില്‍ പിറവം ഭാഗത്ത് നിന്ന് മൂവാറ്റുപുഴയ്ക്ക് വരുകയായിരുന്ന വാഗണർ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലും എതിർ ദിശയില്‍ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടില്‍ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും രണ്ട് പേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേർ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
സിദ്ധാർത്ഥിന്റ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോർച്ചറിയില്‍. അപകടത്തില്‍ കാർ പൂർണമായും തകർന്നു. മൂവാറ്റുപുഴ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.