നെടുങ്കണ്ടം: ഷിരൂരില്‍ അർജുൻറെ വേർപാട് തീരാനോവായി കേരളക്കരയാകെ പടരുമ്പോള്‍, വെള്ളത്തില്‍ മുങ്ങി താഴുമായിരുന്ന രണ്ട് ജീവനുകള്‍ വീണ്ടെടുത്ത് യുവാവ്.
ഇടുക്കിയിലാണ് സംഭവം. നെടുങ്കണ്ടം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച വാഹനം പടുതാ കുളത്തിലേക്ക് വീണപ്പോളാണ് പ്രദേശവാസിയായ ഷിജോമോൻ്റെ അവസരോചിതമായി ഇടപെട്ട് രണ്ട് ജീവനുകളാണ് രക്ഷിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്. നെടുംകണ്ടത്ത് നിന്നും തമിഴ് നാട്ടിലെ കമ്പത്തേക്ക് യാത്ര ചെയ്യുകയിരുന്ന പാറത്തോട് സ്വദേശി തുദേഖും ഭാര്യ രമയും സഞ്ചരിച്ചിരുന്ന വാഹനമാണ് കുളത്തിലേക്ക് വീണത്. കമ്പംമെട്ടിന് സമീപത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്ത് വെള്ളം നിറഞ്ഞു കിടന്നിരുന്ന പടുതാകുളത്തിലേയ്ക്ക് വീഴുകയായിരുന്നു.
കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന പ്രദേശവാസി വിജയൻറെ കണ്‍മുൻപിലാണ് അപകടം നടന്നത്. സമയം ഒട്ടും പാഴാക്കാതെ കുളത്തിലിറങ്ങിയ ഷിജോമോൻ കാറിൻറെ പുറകിലത്തെ ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു പൊട്ടിച്ചു.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ തുദേഖിനെ എളുപ്പത്തില്‍ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്തെത്തിയ ബൈക്ക് യാത്രികനായ യുവാവ് വെള്ളത്തില്‍ ഇറങ്ങി സീറ്റ് ബെല്‍റ്റ് മാറ്റി തുദേഖിനെയും പുറത്തെത്തിച്ചു.
സംഭവമറിഞ്ഞ ഉടൻ തന്നെ കമ്പംമെട്ട് പൊലീസും നാട്ടുകാരുമെത്തി. കാറില്‍ നിന്ന് പുറത്തെടുത്ത രണ്ടു പേരെയും പൊലീസ് വാഹനത്തില്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
രക്ഷാ പ്രവർത്തനത്തിനായി ഗ്ലാസ് പൊട്ടിച്ചതിനാല്‍ ഷിജോമോന്റെ കൈയില്‍ സാരമായി മുറിവേറ്റിട്ടുണ്ട്. അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷാ പ്രവർത്തനം നടത്താനായതാണ് ദമ്പതികള്‍ക്ക് തുണയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.