കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു.
ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നല്‍കിയിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്കിയ പരാതിയില്‍ പറയുന്നത്, പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ കമിംഗ് സൂണ്‍ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങള്‍ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു.
അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങള്‍ അവരെ സമീപിക്കുകയും അവർ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.