ഓസ്ട്രേലിയയില്‍ വസന്തകാലം ( Spring) കൂടിയ ചൂടും, കനത്ത കാറ്റും കൊണ്ടാണ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വരുന്ന ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കണക്കുകൾ പ്രകാരം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് കടന്നുപോയത്.
നാഷണൽ കൗൺസിൽ ഫോർ ഫയർ ആൻഡ് എമർജൻസി സർവീസസ് റിപ്പോർട്ട്, ചൂട് കൂടുന്നതിനാൽ കാട്ടുതീയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
അവരുടെ റിപ്പോർട്ട് പ്രകാരം ക്വീൻസ്‌ലാൻ്റിൻ്റെ വിവിധ പ്രദേശങ്ങൾ, നോർത്തേൺ ടെറിട്ടറി, വിക്ടോറിയയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവടങ്ങളിൽ കാട്ടുതീയുടെ സാധ്യത കൂടുതലാണ്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുല്ലിൻ്റെയും സസ്യങ്ങളുടെയും വളർച്ച വളരെ കൂടിയ അളവിലാണ്. അവ ഉണങ്ങുമ്പോൾ തീപിടുത്തത്തിന് സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.