പാരീസ്: പാരാലിംപിക്സില്‍ ഇന്ത്യയുടെ സച്ചിന് സജേറാവ് ഖിലാരിക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് സച്ചിന് രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യനായ സച്ചിന് 16.32 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ സ്വന്തമാക്കിയത്.
ഏഷ്യന്‍ റെക്കോര്‍ഡാണിത്. കാനഡയുടെ ഗ്രെഗ് സ്റ്റുവര്ട്ടിനാണ് സ്വര്‍ണം. 16.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഗ്രെഗ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് യാസര്‍, രോഹിത് കുമാര്‍ എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.ഷോട്ട് പുട്ടില്‍ സച്ചിന് വെള്ളി നേടിയതോടെ, പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 ആയി ഉയര്‍ന്നു. ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യയുടെ 11-ാമത്തെ മെഡല്‍ കൂടിയാണിത്. ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം സര്‍വകാല റെക്കോര്‍ഡ് കടന്നു.
1965 ന് ശേഷം ഇതാദ്യം, ഐസിസി റാങ്കിങ്ങില്‍ താഴേക്ക് വീണ് പാകിസ്ഥാന്; ബംഗ്ലാദേശിന് നേട്ടം
പുരുഷ ജാവലിന്‍ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയതോടെ, 20 മെഡലുകളുമായാണ് ഇന്ത്യ റെക്കോര്‍ഡ് മറികടന്നത്. ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.
ജാവലിന്‍ ത്രോയില്‍ അജിത് സിങ് വെള്ളിയും സുന്ദര്‍ സിങ് വെങ്കിലവും നേടിയപ്പോള്‍, ഹൈ ജംപില്‍ ശരത് കുമാര്‍ വെള്ളിയും മാരിയപ്പന് തങ്കവേലു വെങ്കലവും സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.