ആലുവ∙ മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ.
ഇടുക്കി രാജമുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23), കട്ടപ്പന സ്വദേശിയായ 19 വയസുകാരൻ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. റോണി താമസിച്ചിരുന്ന വീടിന്റെ താഴെ പാർക്ക് ചെയ്തിരുന്നിടത്ത് നിന്നാണ് ബൈക്ക് മോഷണം പോയത്.
ആലുവയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയ ഇവർ വാഹനം പൂട്ടു പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ പിടികൂടിയത്.
പിടിയിലായ 19 വയസുകാരനെതിരെ കട്ടപ്പനയിൽ കഞ്ചാവ് കേസുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.