കോഴിക്കോട്: ഇൻഡിഗോ വിമാനത്തോടുള്ള ബഹിഷ്കരണം അവസാനിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജൻ.
ഇൻഡിഗോയും എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനും തമ്മിലുള്ള വിവാദങ്ങൾ അവസാനിക്കുകയാണ്. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിക്ക് പോയത്. രണ്ട് വർഷം നീണ്ട ബഹിഷ്കരണം അവസാനിപ്പിച്ചാണ് ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്.
2022 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇ. പി.ജയരാജൻ ഇൻഡിഗോ സർവീസ് ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്. 2022 ജൂൺ 13 നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.
ഇൻഡിഗോക്കെതിരെ ഇ പി ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി ഇപ്പോൾ ഇൻഡിഗോ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇൻഡിഗോ പ്രതികരിച്ചത്. ഒരു പെൺകുട്ടി പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന ചിത്രമാണ് ഇൻഡിഗോ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്. ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും ഇൻഡിഗോയുടെ വകയായിട്ടുണ്ടായിരുന്നു. 'ലോകത്തിനു മുകളിൽ ഉയരങ്ങളിൽ പറക്കുന്നു' എന്നാണ് ഇൻഡിഗോ ചിത്രത്തിന് താഴെ അടിക്കുറിപ്പ് എഴുതിയത്. ഏതൊക്കെയായാലും ഇപ്പോൾ പിണക്കം മാറിയല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. ചിലർ ഇന്ഡിഗോയ്ക്ക് ശാപമോഷമായെന്നും കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.