സെൻട്രൽ വെസ്റ്റ് ന്യൂ സൗത്ത് വെയിൽസിൽ പോലീസ് കാർ മോഷ്ടിച്ചതിന് ഒരു കൗമാരക്കാരനെതിരെ കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.10 ന്, നരോമൈനിലെ ക്രാഗി ലീ റോഡിലേക്ക് പോലീസിനെ വിളിച്ചു, അവിടെ ട്രെയിൻ ലൈനിൽ ഒരു കാർ കത്തുന്നത് കണ്ടെത്തി. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പോലീസ് ഒരു ക്രൈം സീനിൽ അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോളാണ് യുവാവ് ഫോർ വീൽ ഡ്രൈവ് മിത്സുബിഷി പജീറോയുമായി കടന്നുകളഞ്ഞത്. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 18 വയസ്സുകാരനായ യുവാവിനെ അദ്ദേഹത്തിന്റെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തു.
ഏതാനും നാളുകൾക്കു മുമ്പ് ക്യൂൻസ്‌ലാൻഡിലെ കെയിൻസിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് പമ്പിൽ പെട്രോൾ അടിച്ചു കൊണ്ടിരുന്ന പോലീസ് കാറുമായിട്ടാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.