യുവതിക്ക് മറ്റൊരു കാമുകൻ കൂടി 'ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം.

ചേർത്തല:പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം.

കോടതി വഴി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്തപ്പോഴാണ് പിതൃത്വത്തിൽ ആശയക്കുഴപ്പമുയർന്നത്. 

പ്രസവസമയത്ത് ഒന്നാം പ്രതി ആശയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു യുവാവും യുവതിയുടെ കാമുകനാണെന്നു വിവരം ലഭിച്ച പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴി നൽകിയതായി സൂചനയുണ്ട്. 

ഇതോടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നിർണായകമാകും.31ന് ആശുപത്രിയിൽ നിന്നു മടങ്ങിയ ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തു പോയിരുന്നു. ഇതിനു ശേഷം രാത്രിയാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി പള്ളിപ്പുറത്തു വച്ചു കുഞ്ഞിനെ നൽകിയത്. 

രാത്രി തന്നെ കുഞ്ഞിനെ കൊന്നതായി രതീഷ് ആശയെ ഫോൺ വിളിച്ച് അറിയിച്ചയായും മൊഴിയുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഗർഭം അലസിപ്പിക്കാനാണെന്ന പേരിലും പ്രസവസമയത്തും രതീഷിൽ നിന്നു 2 ലക്ഷത്തോളം രൂപ ആശ തവണകളായി വാങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. 

ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫിസർ ജി. അരുണിന്റെയും എസ്ഐ കെ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !