റോം :ഇറ്റലിയുടെ വടക്കൻ മേഖലയിൽ നാശംവിതച്ച് ബോറിസ് കൊടുങ്കാറ്റ്. എമിലിയ - റൊമാഞ്ഞ റീജനിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തോളം ജനങ്ങളെ വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചു.
കനത്ത മഴയും രൂക്ഷമായ വെള്ളപ്പൊക്കവും എമിലിയ-റൊമാഞ്ഞയിലെ ജനജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റവെന്ന മേഖലയിൽ നിന്നുള്ള 800 ഓളം ആളുകളെയും ബൊളോഞ്ഞ പ്രദേശത്തുള്ള ഏകദേശം 200 പേരെയും താൽക്കാലിക ഷെൽട്ടറുകളിലും സ്കൂളുകളിലും കായിക കേന്ദ്രങ്ങളിലേക്കും മാറ്റി പാർപ്പിച്ചതായ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നദികൾ കരകവിഞ്ഞൊഴുകിയ ഫയെൻസയിലും മൊദിലിയാനയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ റോഡുകളിലും തെരുവുകളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
പല പ്രേദേശങ്ങളിലും 'റെഡ് അലർട്ട്' നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വീടുകളിലെ മുകൾനിലകളിൽ തുടരാനും ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാനും സിവിൽ പ്രൊട്ടക്ഷൻ അധികൃതർ അഭ്യർഥിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.