കോട്ടയം:സ്വർണ്ണ കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവർ.രാജ്യത്തെ സ്വർണ കള്ളക്കടത്തിൽ നൂറിൽ 60% കേരളത്തിലാണ് നടക്കുന്നത്.
ഈ 60 ശതമാനത്തിൽ 98% പ്രതികളും മലപ്പുറം ജില്ലക്കാരാണ്.
സ്വർണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നു.
അൻവർ ഇവർക്ക് ഇത്രയും നാൾ എന്തിന് പിന്തുണ കൊടുത്തു.
പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭാഗമാണോ പി.വി അൻവർ എംഎൽഎയുടെ നിലപാട് സംശയിക്കുന്നതായും, കെ.റ്റി ജലീൽ, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ പിന്തുണ നിസാരമായി താൻ കരുതുന്നില്ലെന്നും പി.സി ജോർജ് പറഞ്ഞു.
22 തവണ നയതന്ത്ര വഴിയിലൂടെ സ്വർണവും, ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണം.
ഈ വസ്തുതകളെല്ലാം സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും പി.സി കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.