എറണാകുളം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു.
മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് (42) മരിച്ചത്. ഡ്രൈവർ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്കു പോകവേ രാവിലെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോൾ റോഡിലെ കുഴിയും വഴിയോരത്തെ ബോർഡും കണ്ടു വെട്ടിച്ച സ്കൂട്ടർ ലോറിയിൽ തട്ടി വീണതാകാമെന്നാണു നിഗമനമെന്നു പൊലീസ് പറഞ്ഞു.
പിൻ ചക്രത്തിന് അടിയിൽ പെട്ട വിൻസി തൽക്ഷണം മരിച്ചു. സംസ്കാരം ഇന്ന് 10ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.പാലാരിവട്ടം ഗീതാഞ്ജലി റോഡ് ബഥേൽ വർഗീസിന്റെയും (റിട്ട. എസ്ഐ) ലീലാമ്മയുടെയും (റിട്ട. ഗവ. നഴ്സ്) മകളാണ്. ഭർത്താവ്: രഞ്ജൻ വർഗീസ് (കൊച്ചിൻ ഷിപ്‌യാഡ് ഷിപ്പ് റിപ്പയർ വിഭാഗം സീനിയർ മാനേജർ). മകൾ: അഹാന (കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.