കിൽകെനി, അയർലണ്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ കിൽകെനിയിൽ ആദ്യ വിശുദ്ധ കുർബാനയും ദൈവമാതാവിന്റെ ജനന പെരുന്നാളും ഭക്തിപൂർവ്വം നടത്തപ്പെട്ടു.
കിൽകെനിയിൽ വച്ച് വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ കുർബാന വികാരി റവ. ഫാ. അനു ജോർജിന്റെ കാർമികത്വത്തിൽ നടന്നു.വിശുദ്ധ കുർബാനയിലും ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാർത്ഥനയിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. കുർബാനയ്ക്ക് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് ആശംസകൾ അറിയിച്ചു.
കിൽകെനിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഈ ആത്മീയ ചടങ്ങിന് ഭംഗി കൂട്ടി, ഇത് പ്രദേശത്തെ മലങ്കര സുറിയാനി വിശ്വാസ സമൂഹത്തിന് ഒരു മഹാനുഭവമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.