പി ജയരാജന്റെ വാക്കിനു മറുവാക്ക് ഇല്ലാതിരുന്ന ഒരു കാലം കണ്ണൂരിൽ ഉണ്ടായിരുന്നു.
ആർഎസ്എസും ബിജെപിയും കണ്ണൂർ സുധാകരൻ ലോബിയും ഒന്നിച്ചു നിന്ന് എതിർത്തപ്പോഴും കണ്ണിനു കണ്ണ്.. പല്ലിനു പല്ല് എന്ന തരത്തിൽ പോരടിച്ച് കണ്ണൂർ സഖാക്കൾക്കിടയിൽ ആത്മ വിശ്വാസം പകർന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയത് പി ജയരാജനാണ്..പി ജയരാജൻ ഇന്ന് സിപിഎമ്മിന് കണ്ണിലെ കരടാണ്. പ്രത്യേകിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി വിജയന്..
കണ്ണൂരിൽ പിണറായി വിജയനെക്കാളും മറ്റ് ഏത് നേതാവിനെക്കാളും സ്വാധീനം ഉള്ളത് പി ജയരാജനാണ്.. അത് കണ്ണൂരും കടന്ന് കേരളം മുഴുവൻ വ്യാപിക്കുന്നു എന്ന് പാർട്ടിക്ക് മുൻപേ തോന്നിയത് പിണറായി വിജയനാണ്..
ആദ്യ പിണറായി മന്ത്രി സഭ രൂപീകൃതമാകുമ്പോൾ പി ജയരാജൻ ആഭ്യന്തര മന്ത്രിയാകും എന്ന് കണ്ണൂരിലെ ബഹുഭൂരിപക്ഷം സഖാക്കളോടൊപ്പം കേരളത്തിലെ മറ്റ് തീവ്ര കമ്മ്യുണിസ്റ്റ് നിലപാട് ഉള്ളവരും വിശ്വസിച്ചു.. പല സ്ഥലങ്ങളിലും ജയരാജന് ഫ്ലക്സുകളും ഉയർന്നിരുന്നു.
പാർട്ടിക്കുള്ളിലും സർക്കാറിനുള്ളിലും തന്നെക്കാൾ ആരും വളരരുത് എന്ന നിർബന്ധ ബുദ്ധിയുള്ള പിണറായി വിജയൻ.. ജയരാജൻ ആർമി യുടെ വ്യക്തിപൂജ ഉന്നയിച്ചു പി ജയരാജനെ വെട്ടി..
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോൽപിച്ചതും ഇതേ തന്ത്രത്തിന്റെ ഭാഗമാണ്..
കേരളത്തിൽ വളർന്നു വരുന്ന ഇസ്ലാമിക് പൊളിറ്റിക്സ് അപകടകരമാണ് എന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയ പി ജയരാജൻ ഒരു പക്ഷെ അത് പറഞ്ഞത് വളരെ സീനിയറായ പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച് സംഘടന വളർത്തിയ നിരവധി മുതിർന്ന നേതാക്കൾ ഉള്ളപ്പോഴും മുഹമ്മദ് റിയാസിനെ പോലുള്ളവരെ സുപ്രധാന വകുപ്പ് നൽകി മന്ത്രിയാക്കിയതിലുള്ള അമർഷമാകാം എന്നും എനുമാനിക്കാം.
പി ജയരാജനൊപ്പം പാർട്ടിയിൽ തഴയപ്പെട്ട മറ്റൊരു ജയരാജനാണ് ഈ പി. ജയരാജൻ..
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം സ്വപ്നം കണ്ടിരുന്ന ഈ പി ജയരാജനെക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയ അന്നു മുതൽ ഈ പി ഇടഞ്ഞു.
മുഖ്യ മന്ത്രിക്ക് വേണ്ടി പല രഹസ്യ ഇടപാടുകളും നടത്തിയിട്ടുണ്ട് എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിശ്വസിക്കുന്ന ഈ പി ജയരാജൻ എന്നെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പല സത്യങ്ങളും വിളിച്ചു പറയുമെന്ന ഭയം.. ഏറെ പഴകിയ വൈദേഹം റിസോർട്ട് വിഷയം കുത്തിപൊക്കിയാണ് ഈ പി ജയരാരാജനെ ഒതുക്കിയത്.
പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ച് വൈദേഹവുമായുള്ള ബിജെപി ബന്ധവും പുറത്ത് വന്നു.. ഇപ്പോൾ എൽഡിഎഫ് കൺവീനർ സ്ഥാനവും നഷ്ടപ്പെട്ടു.
ഈ പി ജയരാജനെയും മുൻ ഡിജിപി സെൻകുമാറിനെയും.. ജേക്കബ് തോമസിനെയുമെല്ലാം ബിജെപി ബന്ധം ആരോപിച്ച് സർക്കാരും മുന്നണിയും വേട്ടയാടിയപ്പോൾ മറ്റൊരു സൈഡിൽ പി ജയരാജനും കെ കെ ഷൈലജയേയും പോലുള്ളവർ തഴയപെട്ടു. പകരം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും മുഹമ്മദ് റിയാസിനെയും പോലുള്ളവർ ശക്തിപ്രാപിച്ചു.
ഈ പിക്കുപകരമായി അജിത് കുമാറിനെ പോലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വളർത്തിയെടുത്തു.. ഇതാണ് പിണറായി വിജയന്റെ പൊളിറ്റിക്കൽ തന്ത്രം.
വിരട്ടലും വിലപേശലുമായി പോകുന്ന കേരളത്തിലെ ഇടത് മുന്നണി ഭരണം ഇനി എത്രനാൾ കൂടി ജനങ്ങൾ സഹിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.