ലണ്ടൻ :ഇംഗ്ലണ്ടിലെ നഴ്സുമാരുടെ ശമ്പളം 5.5 ശതമാനം വർധിപ്പിക്കുമെന്ന ലേബർ സർക്കാർ വാഗ്ദാനം പര്യാപ്തമല്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) അറിയിച്ചു.
ലേബർ സർക്കാർ ശമ്പള വർധനവിന്റെ കാര്യത്തിൽ ന്യായമായ പരിഗണന നൽകണമെന്നും ആർസിഎൻ ആവശ്യപ്പെട്ടു. ആർസിഎൻ യൂണിയനിലെ 1,45,000 അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ വോട്ടിങിലാണ് ഇക്കാര്യം അറിയിച്ചത്.വോട്ടിങിൽ പങ്കെടുത്ത മൂന്നിൽ രണ്ട് പേരും കുറഞ്ഞ ശമ്പള വർധനവിൽ അതൃപ്തി രേഖപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ 2024-2025 ലെ ശമ്പള വർധനവ് ജൂലൈ അവസാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ശമ്പള വർധനവ് തൃപ്തികരമല്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങിന് അയച്ച കത്തിൽ ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചർ വ്യക്തമാക്കി.
നഴ്സിങ് ജീവനക്കാർ തങ്ങൾക്കും അവരുടെ രോഗികൾക്കും എൻഎച്ച്എസിനും വേണ്ടി നിലകൊള്ളാൻ തീരുമാനിച്ചുവെന്നും ഉടനടി ഒരു പണിമുടക്കിന് യൂണിയൻ ആലോചിക്കുന്നില്ലന്നും ആർസിഎൻ സെക്രട്ടറി കൂട്ടിച്ചേർത്തു.
2022 അവസാനത്തിലും 2023 ന്റെ തുടക്കത്തിലും ആർസിഎൻ യൂണിയൻ പണിമുടക്കിൽ ഏർപ്പെട്ടിരുന്നു. എന്നാൽ മറ്റ് യൂണിയനുകൾ അന്നത്തെ കൺസർവേറ്റീവ് സർക്കാർ ഉണ്ടാക്കിയ കരാർ അംഗീകരിച്ചതിനാൽ പണിമുടക്ക് അവസാനിച്ചു.
ലേബർ സർക്കാർ എൻഎച്ച്എസിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് നൽകുന്ന ശമ്പള വർധനവിലെ പരിഗണന നഴ്സുമാർക്കും നൽകണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.