കൊച്ചി : അങ്കമാലി പുളിയനത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇവരുടെ പതിനൊന്നും നാലും വയസ്സുള്ള മക്കളെ പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് സനൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സുമി പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി അല്ലെങ്കിൽ സനൽ വീടിനു തീ കൊളുത്തിയശേഷം തൂങ്ങിമരിച്ചു എന്നീ സാധ്യതകളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.