റെജി എസ് നായർ ഹോസൂർ
ഹൊസൂർ :തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കമ്പനിയിൽ വൻ തീ പിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.
നാഗമംഗലത്തിന് സമീപം ഉദ്ദാനപള്ളിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ മൊബൈൽ ഫോൺ ആക്സസറീസ് പെയിൻ്റിംഗ് യൂണിറ്റിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.ഇതേത്തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയരുകയും തൊഴിലാളികളിലും പരിസരവാസികളിലും പരിഭ്രാന്തി പടരുകയും ചെയ്തു. പരിസരത്ത് നിന്ന് എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കാൻ ഏഴ് ഫയർ ടെൻഡറുകളെ വിന്യസിച്ചു. തൊഴിലാളികൾക്ക് പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം "ഞങ്ങളുടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും എമർജൻസി പ്രോട്ടോക്കോളുകൾ ഉറപ്പാക്കിയതായും കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
തീപിടുത്തം അന്വേഷണത്തിലാണെന്നും ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.