കശ്മീരിൽ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണം; യു.എന്‍. പൊതുസഭയില്‍ പാക് പ്രധാനമന്ത്രി; അതിര്‍ത്തി കടന്നുള്ള ഭീകരത 'അനിവാര്യമായ പ്രത്യാഘാതങ്ങളെ' ക്ഷണിച്ച് വരുത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ പ്രതിനിധി

ന്യൂയോര്‍ക്ക്: യു.എന്‍. പൊതുസഭയില്‍ കശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദനാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ചുട്ട മറുപടി നല്‍കിയത്.

മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം (Right of Reply) വിനിയോഗിച്ചുകൊണ്ടായിരുന്നു ഭവിക സംസാരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി.

യു.എന്‍. പൊതുസഭയുടെ 79-ാം സെഷനിലായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ഷഹബാസ് ഷെരീഫ് യു.എന്‍. പൊതുസഭയില്‍ പറഞ്ഞത്. ഇതിനായി അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം യു.എന്‍. പൊതുസഭയില്‍ ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും പാക് പ്രധാനമന്ത്രി യു.എന്‍. പൊതുസഭയില്‍ ഉന്നയിച്ചു. ഇതോടെയാണ് ഇന്ത്യന്‍ പ്രതിനിധി ഭവിക മംഗളാനന്ദന്‍ രൂക്ഷമായ ഭാഷയില്‍ പാകിസ്താന് മറുപടി നല്‍കിയത്.

'അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്താന്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ പണ്ട് മുതലേ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ലമെന്റ്, സാമ്പത്തിക തലസ്ഥാനമായ മുംബൈ, മാര്‍ക്കറ്റുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ പാകിസ്താന്‍ ആക്രമിച്ചിട്ടുണ്ട്. പട്ടിക ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത്തരമൊരു രാജ്യം അക്രമത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണ്.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.

'ഞങ്ങളുടെ പ്രദേശം സ്വന്തമാക്കുകയാണ് പാകിസ്താന്റെ ആഗ്രഹമെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരമായി ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണ്.' -ഭവിക തുടര്‍ന്നു.

ഇന്ത്യയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത 'അനിവാര്യമായ പ്രത്യാഘാതങ്ങളെ' ക്ഷണിച്ച് വരുത്തുമെന്ന് ഭവിക മംഗളാനന്ദന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കി. കശ്മീരിനെ കുറിച്ച് ഷഹബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കിയ ഭവിക, പാകിസ്താന്‍ വീണ്ടും വീണ്ടും നുണകള്‍ ഉപയോഗിച്ച് സത്യത്തെ നേരിടാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

'1971-ല്‍ വംശഹത്യ നടത്തുകയും സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ ഇപ്പോഴും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യം അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. പാകിസ്താന്‍ എന്താണ് എന്ന് ലോകം കാണുന്നുണ്ട്. ഒസാമ ബിന്‍ ലാദനെ ഒരുപാട് കാലം സംരക്ഷിച്ച രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ വിരലടയാളമുള്ള രാജ്യം.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !