അയർലണ്ട് : കൗണ്ടി ഓഫലിയിലെ തുള്ളാമോറില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥി നിയോ വര്‍ഗീസിനെ കണ്ടെത്തിയതായി നിയോയോട് അടുത്ത വൃത്തങ്ങൾ.
സെപ്റ്റംബര്‍ 24, ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് തുള്ളമോറിലെ വീട്ടില്‍ നിന്ന് നിയോയെ കാണാതായത്. 13-കാരനായ നിയോ വര്‍ഗീസ് എവിടെയാണെന്ന് കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം ഗാര്‍ഡ ആവശ്യപ്പെട്ടിട്ടിരുന്നു എങ്കിലും വൈകുന്നേരത്തോടെ കുട്ടിയെ വീടിനു സമീപത്തു നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു.കാണാതായതുമുതൽ നിയോയുടെ കുടുംബവും ,ഗാര്‍ഡയും ,തുള്ളാമോറിലെ ഇന്ത്യന്‍ സമൂഹവും നിയോയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. എന്നാൽ കുട്ടിയെ ഏതാനും സമയത്തിനുള്ളിൽ വീടിനു സമീപത്തു നിന്ന് തന്നെ കടത്തിയതിനാൽ ആശങ്കകൾക്ക് വിരാമമായി.
എന്നാൽ കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല എന്നതരത്തിൽ ആശങ്ക പടർത്തുകയും തെറ്റായ വർത്ത പ്രചരിപ്പിക്കുകയും ചില മാധ്യമങ്ങൾ ചെയ്യുന്നതായി വിദ്യാർത്ഥിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇത്തരം സംഭവത്തിൽ കുടുംബമായി ജീവിക്കുന്ന മലയാളികൾക്കിടയിൽ ഭയപ്പാട് സൃഷ്ടിക്കുന്ന വ്യാജ വാർത്തക്കാർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും സുഹൃത്തുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.