പത്തനംതിട്ട : ഭയം എന്ന വികാരത്തെ രാഷ്ട്രീയ ഉപകരണമാക്കി ഭരണകൂടങ്ങൾ തങ്ങളുടെ കാര്യ സാധ്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലിത്ത സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിച്ച മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വാർഷിക പ്രതിനിധി മണ്ഡല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റവും ജനസംഖ്യാ കണക്കുകളും ഉപയോഗിച്ചു തദേശ വാസികൾക്കിടയിൽ ആശങ്കയും അവിശ്വാസവും ഉത്ക്കണ്ടയും വളർത്തുന്നു. തദേശ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ തങ്ങളാണെന്ന് പ്രചരണം നടത്തുന്നു. ഐതിഹ്യങ്ങളും ചരിത്രത്തെപ്പറ്റിയുള്ള മിധ്യാ സങ്കല്പങ്ങളും പുരാണകഥകളും പൊതു ബോധത്തെ രൂപ പ്പെടുത്തുമ്പോൾ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങൾ അപ്രസക്തമാകുന്നു. ഇന്ത്യയിൽ ജനാധിപത്യം തകരി ല്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം.വർത്തമാനകാല ഇന്ത്യയിൽ സ്ത്രീകളുടെ പൗരാവകാശങ്ങൾ ലംഘി ക്കപ്പെടുന്നതിന്റെ സൂചനകൾ വർധിക്കുന്നു. അടുത്ത കാലത്തു പുറത്തു വന്ന ഹേമാകമ്മറ്റി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. മൈബൈൽ ഫോണിന്റെ നിയന്ത്രണം വിട്ട ഉപയോഗവും, ഔചിത്യങ്ങളും മര്യാദകളും മറന്ന സാമൂഹിക മാധ്യമങ്ങളുടെ പോക്കും ഈ കാലഘട്ടത്തെ സത്യാനന്തര കാലഘട്ടമാക്കുന്നു. മാർത്തോമാ സഭയുടെ ചില സ്കൂളുകളിലെങ്കിലും മൊബൈൽ ഫോൺ നിയന്ത്രണത്തെപ്പറ്റി മാതൃകാ പഠനവും പരീക്ഷണനവും നടത്തുന്നത്തിനായി സേവ് അസ് ഫ്രം സ്ക്രീൻസ് എന്ന തരത്തിൽ പദ്ധതി രൂപീകരിക്കുമെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.
സഫ്രഗൻ മെത്രാപ്പൊലിത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തൂസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാ നിയോസ്, മാത്യൂസ് മാർ സെറാഫി, സീനിയർ വികാരി ജനറാൾ വെരി. റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ.എബി, ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേൽ, ആത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.