വണ്ണപ്പുറം : സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ മധ്യവയസ്കന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജി(55)ക്കാണ് പൊള്ളലേറ്റത്.
തിരുവോണത്തിന് 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് അപകടമുണ്ടായത്. ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീടുവാങ്ങിയത്. വീടിന്റെ പുതുക്കിപ്പണികള്‍ക്ക് ശേഷം ഓണത്തിന് പാലുകാച്ചി താമസം ആരംഭിക്കാനിരിക്കുകയായിരുന്നു.പാലുകാച്ചലിന് ശേഷമുള്ള സദ്യയ്ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടയില് വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.
തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്റെ അടുക്കലും എത്തിച്ചെങ്കിലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.