കൊച്ചി: സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.എം. ലോറന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ് എം.എം. ലോറന്‍സ്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന് പ്രസിഡന്റ്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ്. കണ്‍വീനര്‍ തുടങ്ങിയനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1998 വരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1980-ല്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ 22 മാസത്തോളം തടവില്‍കഴിഞ്ഞു. അടിയന്തരാവസ്ഥകാലത്തും ജയില്‍വാസം അനുഭവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.