ഈരാറ്റുപേട്ട : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷിയോഗം ചേർന്നു.
ജനപ്രതിനിധികൾ , രാഷ്ട്രീയ-സമുദായ-സന്നദ്ധ-സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ സ്കൂൾ സ്ഥാപന മേധാവികൾ, സ്കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശത്തു നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നതിന് തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയി , മാളു പി മുരുകൻ , അമ്മിണി തോമസ്, മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ് , രതീഷ് പി എസ് , ദീപ സജി , ജയറാണി തോമസ്കുട്ടി, നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.