വിഷയം :എരുമേലി ഓരുങ്കൽ റോഡ് നവീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് നസീം പറമ്പിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അവർകൾക്ക് നിവേദനം നൽകി .നിയോജകമണ്ഡലം ഭാരവാഹികളായ ഹാരിസ് തെള്ളിയിൽ ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് ഉദ്ഘാടനം നടക്കുന്ന ഓരുങ്കൽ റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്നവരാണ്. ശബരിമല സീസണിൽ ധാരാളം അന്യസംസ്ഥാന വാഹനങ്ങളും കെ. എസ്. ആർ. ടി സി. ബസുകളും പോകുന്ന റോഡാണിത്. റോഡിന്റെ ഇരുവശവും വലിയ കട്ടിങ്ങുകൾ ആണ്. ടാറിങ്ങിൻ്റെ സൈഡുകൾ സിമന്റ്റ് തേച്ചിട്ടില്ല. സൈഡ് ചേർന്ന് വണ്ടികൾ പോകുമ്പോൾ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്.മാത്രവുമല്ല ഓരുങ്കൽ പാലം മുതൽ കുറുവാമൂഴി വരെ 350 മീറ്ററോളം റോഡിൽ വഴിവിളക്കുകൾ ഇല്ല. ഓരുങ്കൽ പാലം മുതലുള്ള ഭാഗം നല്ല വളവും രാത്രികാലങ്ങളിൽ നല്ല ഇരുട്ടുമുള്ളതിനാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്.
കൂടാതെ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൻ്റെ ഇരുവശവും മാലിന്യങ്ങൾ തള്ളുന്നത് കാരണം ദുർഗന്ധപൂരിതവുമാണ്. വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വളരെ ബുദ്ധിമുട്ടുന്നു.
ഓരുങ്കൽ കടവ് നിവാസികളുടെ കാലങ്ങളായുള്ള ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.