ചെറുതോണി: 20 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഢിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു.
ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചു വീട്ടിൽ ജെസ്ബിൻ സജി (21) നെയാണ് പോലീസ് പിടി കൂടിയത്.
പോലീസ് പറയുന്നതിങ്ങനെ.കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ പരിചയപ്പെട്ട പ്രതി കാൽവരിമൗണ്ട് കോട്ടയം , കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജ്കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ നഗ്ന വീഡിയോ എടുക്കുകയും ചെയ്തു.
2023 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത് .നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതറിഞ്ഞ യുവതി ഉപ്പുതറ പോലീസിൽ പരാതി നല്കി. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പോലീസ് തങ്കമണി പോലീസിന് കൈമാറി.
തുടർന്ന് തങ്കമണി പോലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി അനേകം പെൺകുട്ടികളെ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാരും പ്രതിയെ അറിയാവുന്ന ആളുകളും പറയുന്നു.
കട്ടപ്പന എ.എസ്.പി രാജേഷ് കുമാർ ഐ.പി.എസിൻ്റെ നിർദേശപ്രകാരം തങ്കമണി പോലീസ് ഇൻസ്പെക്ടർ എം.പി എബി ,എ.എസ്. ഐ ഷൈല , എസ്. സി.പി.ഒ മാരായ സുനിൽ, രാജേഷ് , സി.പി.ഒ അബിൻ എന്നിവരാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.