സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചെന്ന പരാതിയിൽ സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ.

തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആര്യനാട് പോലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.തട്ടുകടയില്‍ "ഊണ്‍ റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം. കടയുടെ മുന്നില്‍ നിന്ന് ബോർഡ് എടുത്തു മാറ്റണമെന്ന് ശശി, അരുണിന്‍റെ അമ്മയോടും ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിന് തയാറായില്ലെന്നാരോപിച്ച്‌ ശശി ഇവരോട് തട്ടിക്കയറി. 

ശശി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ അരുണിന്‍റെ എട്ട് വയസുകാരൻ മകൻ ഫോണില്‍ പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ശശി കുട്ടിയെ മർദിച്ചു. ശശിയുടെ അടിയേറ്റ കുട്ടി വേദനിച്ചു കരയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കുട്ടി കരഞ്ഞതോടെ, അരുണിന്‍റെ അമ്മയും ഭാര്യയും ബഹളം വയ്‌ക്കുകയും ശശിയുടെ സ്‌കൂട്ടറിന്‍റെ താക്കോല്‍ എടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ശശി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !