പാലക്കാട്: പി.വി.അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘർഷം. പാലക്കാട് അലനല്ലൂരിലാണ് സംഭവം.
വ്യാപാരി വ്യവസായി ഏകോപനസമിതി അലനെല്ലൂർ യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു അൻവർ. പരിപാടി കഴിഞ്ഞ് അൻവർ മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യമുന്നയിച്ച ചാനൽപ്രവർത്തകനെതിരെ കയ്യേറ്റശ്രമമുണ്ടാകുകയായിരുന്നു.അത്തരം ചോദ്യമൊന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പോർട്ടറെ തള്ളിയത്. പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ടതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി.
പൊലീസും ഏകോപന സമിതിക്കാരും ഇടപെട്ട് വിഷയം പരിഹരിച്ചു. അൻവർ സ്ഥലത്തുനിന്നു മടങ്ങിയശേഷമായിരുന്നു സംഭവം. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തവരെ ഉടൻ പിടികൂടണമെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പി.വി.അൻവർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.