വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ടു മാസങ്ങൾ..

കോട്ടയം:പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നുമാസങ്ങൾക്കു മുമ്പ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ നടപടിയില്ല.

ചില്ലുപാലത്തിൽ കയറാനായി കിലോമീറ്ററുകൾ താണ്ടി വാഗമണ്ണിൽ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുന്നു.സർക്കാരിനും വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. 

മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ് അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം വാഗമൺ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ചില്ലുപാലം അടയ്ക്കുകയും ചെയ്തു.

സമുദ്രനിരപ്പിൽനിന്നും 3,500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബർ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്. ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തെക്കുറിച്ച് അറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

ഒരുദിവസം 1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ ഇതിലേറെ സഞ്ചാരികൾ ദിവസേന എത്തി. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ കയറാമായിരുന്നു. അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. 

ഒൻപതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തിൽ കയറുന്നവരിൽനിന്ന് ഈടാക്കുന്ന പണം 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡി.ടി.പി.സി.ക്കുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !