യുകെ :വാര്‍വിക്കിലെ ഗേഡോണ് ഗ്രാമത്തിനടുത്തായി എം 40ല്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 50കാരി കൊല്ലപ്പെട്ടു. അപകട സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഒരു ഡ്രൈവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
ഒരു പേഷോട്ട് വാനും അഞ്ച് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. പോലീസ് എത്തുന്നതിന് മുന്‍പെ ഒരു ഡ്രൈവര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അപകടവുമായി ബന്ധപ്പെട്ട് അക്ഷദീപ് സിംഗ് എന്ന വ്യക്തിയെ പോലീസ് തിരയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ അങ്ങോളമിങ്ങോളം പ്രത്യേകിച്ചും സാന്‍ഡ്വെല്ലിലെ ഓള്‍ഡ്ബറിയില്‍ നിരവധി ബന്ധങ്ങള്‍ ഉള്ള വ്യക്തിയാണ് അക്ഷ് എന്ന് വിളിക്കപ്പെടുന്ന അക്ഷദീപ് സിംഗ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.